X

പുകഴ്‌ത്തേണ്ട, കാര്യം മതി, നോതാക്കളോട് രാഹുല്‍ ഗാന്ധി

ഇന്നു ന്യൂ ഡല്‍ഹിയില്‍ ആരംഭിക്കുന്ന കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തില്‍ പുതിയ രീതികളും സംസ്‌കാരങ്ങളുമാണ് കോണ്‍ഗ്രസ്സ് പരീക്ഷിക്കുന്നത്. നിയുക്ത അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. പ്രാസംഗികര്‍ മാത്രം സദസ്സില്‍ മതിയെന്നും കൂട്ടത്തോടെ നേതാക്കള്‍ വേദിയില്‍ നിറഞ്ഞു നില്‍ക്കുന്ന പതിവു രീതികള്‍ വേണ്ടെന്നുമാണ് രാഹുല്‍ നല്‍കിയ നിര്‍ദ്ദേശം.

പാര്‍ട്ടി പരിപാടികളിലെ പതിവു കീഴ് വഴക്കങ്ങള്‍ക്കാണ് രാഹുല്‍ നോ പറഞ്ഞിരികിക്കുന്നത്. തന്റെ നേതൃത്വത്തിലുള്ള പുതിയ പുതുനിര പാര്‍ട്ടിയുടെ സാരഥ്യത്തിലേക്ക് വരുന്നതോടെയാണ് കോണ്‍ഗ്രസ്സ് പുതുമുഖമണിയുന്നത്.

പ്രസംഗിക്കുന്നവര്‍ ആദ്യമേ കാര്യത്തിലേക്ക് കടക്കണം. നിരനിരയായി നേതാക്കളുടെ പേരുകള്‍ പറയേണ്ട കാര്യമില്ല. നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള മുദ്രാവാക്യ വിളികള്‍ക്കും വിലക്കുണ്ട്.

മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ താഴേ തട്ടിലുള്ള നേതാക്കള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ പ്ലീനറി.

chandrika: