X

തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 142-ാമത്തെ അതിഥി; കുഞ്ഞിന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ പേരിട്ടു!

തിരുവനന്തപുരം: കോവിഡ് കാലത്തും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലില്‍ അഥിതികള്‍ക്ക് കുറവില്ല. വ്യാഴാഴ്ച വെളുപ്പിന് രണ്ടരയ്ക്ക് പതിനഞ്ചു ദിവസം മാത്രം പ്രായമായ കുഞ്ഞാണ് അതിഥി ആയെത്തിയത്.

കോവിഡിന്റെ അതിജീവന കാലത്തെത്തിയ അതിഥിക്ക് നഴ്‌സുമാര്‍ നല്‍കിയത് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ പേര്; ജസീന്ദ ആര്‍ഡെന്‍. മാനവരാശി ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയിലൂടെ മുമ്പോട്ടു പോകുമ്പോള്‍ മഹാമാരിക്കെതിരെ മുമ്പില്‍ നിന്നു നയിച്ച ലോകനേതാവിന്റെ പേര്.

ജസീന്ദ ആര്‍ഡെന്‍

അമ്മത്തൊട്ടില്‍ സ്ഥാപിച്ച ശേഷം ലഭിക്കുന്ന 278-ാമത്തെ കുഞ്ഞും തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 142-ാമത്തെ കുഞ്ഞുമാണ് ജസീന്ദ.

കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുടമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Test User: