നായകന്‍ ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് ആഫ്രിക്കന്‍ ടീമായ നൈജീരിയയില്‍ നിന്നും ഞെട്ടിക്കുന്ന തോല്‍വി. രണ്ടു ഗോള്‍ ലീഡു നേടിയ ശേഷമാണ് അര്‍ജന്റീന, അലക്‌സ് ഇയോബിയുടെ ഇരട്ട ഗോള്‍ മികവില്‍ നൈജീരയില്‍ നിന്നും (4-2) ഞെട്ടിക്കുന്ന തോല്‍വി നേരിട്ടേണ്ടി വന്നത്.
സൗഹൃദ മത്സരത്തില്‍ മെസ്സിക്ക് വിശ്രമം അനുവദിച്ച പരിശീലകന്‍ ജോര്‍ജ് സാമ്പോളി സെര്‍ജിയോ അഗ്വൂറോ, പൗലോ ഡയബാല, എയ്ഞ്ചല്‍ ഡി മരിയ സംഖ്യത്തെ മുന്‍നിര്‍ത്തിയാണ് നൈജീരിയയെ നേരിട്ടത്. 28-ാം മിനുട്ടില്‍ എവര്‍ ബനേഗയുടെ ഫ്രീകിക്കില്‍ അര്‍ജന്റീന മുന്നിലെത്തി. 36-ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്വൂറോ ലീഡ് ഇരട്ടിയാക്കി. ഇതോടെ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ മൂന്നമനായി അഗ്വൂറോ. ദേശീയ ജേഴ്‌സിയില്‍ 36 ഗോളുകള്‍ നേടിയ അഗ്വൂറോ ക്രസ്‌പോയെയാണ് പിന്നിലാക്കിയത്. ലീഡു വഴങ്ങിയെങ്കിലും തോറ്റുകൊടുക്കാന്‍ തയ്യാറാവാഞ്ഞ നൈജീരിയ ആദ്യപതുകിയുടെ അവസാനം കേലേചി ഇനാചോയിലൂടെ ആദ്യ ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആര്‍സെനല്‍ താരം അലക്‌സ് ഇയോബിലൂടെ (52-ാം മിനുട്ട്) നൈജീരിയ ഒപ്പമെത്തി. രണ്ടു മിനുട്ടുനിടെ അര്‍ജന്റീനന്‍ വല വീണ്ടും കുലുക്കി കളിയിലാദ്യമായി നൈജീരിയ മുന്നിലെത്തി.ബ്രിയാന്‍ ഇഡോവുയായിരുവന്നു സ്‌കോറര്‍. ഗോള്‍ തിരിച്ചടിക്കാനുള്ള അര്‍ജന്റീന ശ്രമങ്ങള്‍ക്കിടെ അലക്‌സ് ഇയോബി (73-ാം മിനുട്ട്) രണ്ടാം ഗോളും നേടിയതോടെ അര്‍ജന്റീനയുടെ പതനം പൂര്‍ത്തിയായി.