ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വീണ്ടും തിരിച്ചടി. ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പാര്‍്ട്ടയില്‍ നിന്നും കൊഴിഞ്ഞ് പോക്കും. തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മരുമകനും പാര്‍ട്ടിയുടെ യുവനേതാവുമായ നവല്‍ കിഷോര്‍ പാര്‍ട്ടി വിട്ട് എതിര്‍പാളയമായ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ.്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയും അസം ഖാന്റെയും സാന്നിധ്യത്തിലായിരുന്നു നാവില്‍ കിഷോറിന്റെ പുതിയ പാര്‍ട്ടി പ്രവേശം. ബി.ജെ.പിയുടെ പ്രമുഖ യുവനേതാവായ നവല്‍ കിഷോറിന്റെ കൂടുമാറ്റം ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിനു മുമ്പ് ബിഎസ്പി വിട്ട് നവല്‍ കിഷോറിന്റെ അമ്മാവന്‍ സ്വാമി പ്രസാദ് മൗര്യ ബിജെപിയില്‍ ചേര്‍ന്നത്. പാദ്രുവന നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ച സ്വാമി പ്രസാദ് മൗര്യ സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രിയാണ്. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കുത്തക മണ്ഡലങ്ങളായ ഗോരെഖ്പൂരിലും ഫുല്‍പൂരിലും സമാജ്‌വാദി പാര്‍ട്ടിയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു ബി.ജെ.പി.
കഴിഞ്ഞ അഞ്ചു തവണ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച മണ്ഡലമായിരുന്നു ഗോരെഖ്പൂര്‍. സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരില്‍ അരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് തോറ്റത്. ഉപതെരഞ്ഞെടുപ്പില്‍ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിക്കെതിരെ ഫലം കാണുകയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും മുക്തമാവുന്നതിന് മുമ്പ് പാര്‍ട്ടിയുടെ യുവനേതാവ് എതിര്‍പാളയത്തില്‍ പോയതും പാര്‍ട്ടി വീണ്ടും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം യുവാള്‍ക്കിടയില്‍ ശക്തനായ നേതാവ് കിഷോര്‍ മാറ്റത്തോടെ പാര്‍ട്ടിയിലെ യുവാക്കളെ നവല്‍ നഷ്ടമാവുമോ ഭീതിയും ബി.ജെ.പി കേന്ദ്രത്തിനുണ്ട്.