ന്യൂയോര്‍ക്ക്: ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ എതിര്‍ത്ത രാജ്യങ്ങള്‍ക്ക് ശക്തമായ ഭീക്ഷണിയുമായി ട്രംപ് രംഗത്ത്. നീക്കത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക-സാമൂഹിക സഹായങ്ങള്‍ പിന്‍വലിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച വിവാദ നടപടിയില്‍ അറബ്-മുസ്‌ലിം രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് അടിയന്തരമായി യു.എന്‍ ജനറല്‍ അസംബ്ലി ചേര്‍ന്നിരുന്നു. ജറുസലേമുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും തടയുമെന്ന് പ്രമേയത്തിലാണ് സമ്മേളനം കൂടിയത്. അമേരിക്കയുടെ പേര് നേരിട്ട് ആരും പരാമര്‍ശിച്ചിട്ടല്ലെങ്കിലും ഒളിയമ്പുകള്‍ ട്രംപിന്റെ നടപടിക്കെതിരെ ഉയര്‍ന്നിരുന്നു. പ്രമേയ വോട്ടെടുപ്പില്‍ 193 അംഗരാജ്യങ്ങളില്‍ അമേരിക്കയൊഴിലെ എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. ഇതാണ് ഇത്തമൊരു ഭീക്ഷണിക്കു ഉയര്‍ത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.
ജനറല്‍ അസംബ്ലിയിലെ വോട്ടെടുപ്പ് മുമ്പായി യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന കത്ത് അംഗരാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. എപ്പോഴും കൂടുതല്‍ നല്‍കുന്നവരാണ് ഞങ്ങള്‍ അതുകൊണ്ട് അമേരിക്കന്‍ ജനതയുടെ ആഗ്രഹപ്രകാരം ഞങ്ങള്‍ ഒരു തീരുമാനമെടുത്താല്‍ അതിനെ എല്ലാവരും അംഗീകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് നിക്കി ഹാലെ ട്വിറ്ററില്‍ കുറിച്ചിരുന്നു. അമേരിക്കന്‍ എംബസി ജറൂസലേമിലേക്ക് മാറ്റാന്‍ തീരുമാനിച്ചാല്‍ ഞങ്ങളിതുവരെ സഹായിച്ചവരാരും ഞങ്ങള്‍ക്കെതിരാകില്ലെന്ന് പ്രതീക്ഷിക്കുന്നു. എതിരായി വോട്ട് ചെയ്യുന്നവര്‍ ആരെന്ന് നിരീക്ഷിക്കുമെന്നും ട്വിറ്ററില്‍ പറയുന്നു.
വോട്ടിങ്ങിന് മുമ്പായി അമേരിക്ക ഭീഷണിക്കത്ത് അയച്ചതിനെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മലിക്കി രൂക്ഷമായി വിമര്‍ശിച്ചു. എങ്ങനെ വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുളള ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്നതിലൂടെ അമേരിക്ക വീണ്ടും തെറ്റ് ചെയ്തിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.