X
    Categories: tech

പുതിയ 4ജി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്കായി ഞെട്ടിക്കുന്ന ഓഫറുമായി എയര്‍ടെല്‍

പുതിയ 4ജി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ട് ഞെട്ടിക്കുന്ന ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. പുതിയ ഹാന്‍ഡ്‌സെറ്റിനായി മൊബൈല്‍ കണക്ഷന്‍ 4ജിയിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായാണ് ഓഫര്‍.

അടുത്ത അഞ്ച് പ്രതിമാസ റീചാര്‍ജുകള്‍ക്കൊപ്പം 50 ജിബി ഡേറ്റയാണ് എയര്‍ടെല്‍ നല്‍കുക. 219 രൂപയുടെയും 249 രൂപയുടെയും റീചാര്‍ജുകള്‍ക്കൊപ്പമാണ് സൌജന്യ ഡേറ്റ ലഭിക്കുക. കഴിഞ്ഞ അഞ്ച് മാസം 4ജി സേവനമില്ലാത്ത ഹാന്‍ഡ് സെറ്റ് ഉപയോഗിച്ചിരുന്നവര്‍ക്കാണ് പുതിയ ഓഫര്‍ ലഭ്യമാകുക.

Test User: