X

പുത്തന്‍ മാറ്റങ്ങളുമായി ആര്‍ബിഐ വീണ്ടും 500 രൂപ നോട്ട് പുറത്തിറക്കി

ന്യൂഡല്‍ഹി: പുത്തന്‍ മാറ്റങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 500 രൂപയുടെ പുതിയ നോട്ട് ശ്രേണി പുറത്തിറക്കി. നോട്ട് നിരോധനത്തിനു ശേഷം പുറത്തിറങ്ങിയ 500 രൂപ നോട്ടുകളുമായി വലിയ വ്യത്യാസമൊന്നുമില്ലാത്തവയാണ് മഹാത്മാഗാന്ധി സീരിസിലുള്ള പുതിയ നോട്ടുകളെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ അറിയിച്ചു.

പുതിയതും പഴയതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത് ഇങ്ങനെ:

• നമ്പര്‍ പാനലുകളില്‍ ‘A’ എന്നെഴുതിയിട്ടുണ്ടാകും. രണ്ടു പാനലുകളില്‍ A ആയിരിക്കും ഉണ്ടാവുക. നേരത്തെ ഇത് ‘E’ ആയിരുന്നു.
• റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ.ഉര്‍ജിത് ആര്‍ പട്ടേലിന്റെ കയ്യോപ്പോടു കൂടിയതാണ് പുതിയ നോട്ട്.
• നോട്ടിന്റെ പിന്‍വശത്ത് 2017 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
• സ്വച്ഛ് ഭാരതിന്റെ ലോഗോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, നിലവില്‍ വിപണിയിലുള്ള നോട്ടുകള്‍ തുടരുമെന്ന് ആര്‍ബിഐ അറിയിച്ചു. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി 1000,500 നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ 500ന്റെയും 2000ന്റെയും നോട്ടുകള്‍ പുറത്തിറക്കിയിരുന്നു.

chandrika: