റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പുതിയ 20 രൂപയുടെ കറന്‍സി നോട്ട് ഉടന്‍ പുറത്തിറക്കും. പച്ചകലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ട് പുറത്തിറങ്ങുക. നോട്ടിന്റെ മുന്‍ വശത്ത് മധ്യത്തിലായി മഹാത്മാഗാന്ധിയുടെ ചിത്രം. മറുവശത്ത് പ്രസിദ്ധമായ എല്ലോറ ഗുഹകളുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
