ന്യൂഡല്‍ഹി: നോട്ടുകള്‍ മാറാന്‍ ആവശ്യത്തിന് സമയമുണ്ടെന്നും ജനങ്ങള്‍ തിരക്കുകൂട്ടേണ്ടെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇപ്പോഴത്തെ സാമ്പത്തിക നടപടികള്‍ ഏതാനും ദിവസം ചെറുകിട കച്ചവടങ്ങളെ ബാധിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. എക്കണോമിക്ക് എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയിയിരുന്നു അദ്ദേഹം.
1000 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. അതോടൊപ്പം നിലവിലുള്ള എല്ലാ നോട്ടുകളും പുതിയ രൂപശൈലിയില്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ തീരുമാനമെടുക്കാനുള്ള ഇച്ഛാശക്തി തിരികെ കൊണ്ടുവരിക എന്നതായിരുന്നു ബിജെപി സര്‍ക്കാര്‍ ആദ്യകാലത്ത് നേരിട്ട പ്രധാന വെല്ലുവിളിയെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. 500,1000 രൂപാനോട്ടുകള്‍ അസാധുവാക്കിയ തീരുമാനം ജനങ്ങളുടെ ചിലവാക്കാനുള്ള ശീലത്തില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.