കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂര്‍ സ്വദേശി ആന്റണിയാണ് ഭാര്യ ബിനിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി.
ഇന്നലെ രാത്രിയാണ് സംഭവം. രാത്രി പതിനൊന്നിന് ഉറങ്ങി കിടന്ന ഭാര്യ ബിനിയെ ചുറ്റിക ഉപയോഗിച്ചാണ് ആന്റണി തലക്കടിച്ചത്. അടിയേറ്റ ബിനി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകം നടത്തിയതിന് ശേഷം ആന്റണി പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വര്‍ഷങ്ങളായി ഇവര്‍ തമ്മിലുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ മക്കള്‍ രണ്ട് പേരും ബിനിയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു. സംഭവം നടന്ന വീട്ടിലെത്തി ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.