X
    Categories: NewsSports

നെതര്‍ലാന്റ്‌സിന് സെനഗലിനെതിരെ അട്ടിമറിവിജയം- 2-0

ലോകകപ്പില്‍ സെനഗലിന് ഇന്‍ഞ്ചുറി. അട്ടിമറികളും അത്ഭുതങ്ങളുമുണ്ടായില്ല. സമനിലയിലേക്കെന്ന് കരുതിയ മത്സരത്തില്‍ ഏവരെയും ഞെട്ടിച്ച് ഡച്ച് പട അവസാന വിസിലിനോടടുത്ത് രണ്ട് ഗോള്‍ വലയിലാക്കി സെനഗലിനെ മറികടന്നു. കോഡി ഗാക്‌പോയാണ് സ്‌കോറിങ് തുടങ്ങിയത്. എക്‌സ്ട്രാ ടൈമിന്റെ ഒന്‍പതാം മിനിറ്റില്‍ ലക്ഷ്യം കണ്ട ഡേവി ക്ലാസന്‍ പട്ടിക പൂര്‍ത്തിയാക്കി. സ്‌കോര്‍: നെതര്‍ലന്‍ഡ്‌സ്2, സെനഗല്‍-0. എണ്‍പത്തിനാലാം മിനിറ്റില്‍ ഒരു ഹെഡറില്‍ നിന്നായിരുന്നു ഗാക്‌പോയുടെ ഗോള്‍.

അവസരങ്ങള്‍ ഒന്നൊന്നായി തുലച്ചശേഷമാണ് സെനഗല്‍ ഒടുവില്‍ തോല്‍വി വഴങ്ങിയത്. ഡച്ച് ഗോളി ആന്ദ്രെ നൊപ്പേര്‍ട്ടായിരുന്നു അവരുടെ മുന്നിലെ പ്രധാന വെല്ലുവിളി. സദിയോ മാനെയുടെ അഭാവം ഉടനീളം നിഴലിട്ട മത്സരത്തില്‍ ഡച്ച് പ്രതിരോധത്തെ മറികടക്കാനുള്ള തന്ത്രമോ ആക്രമണത്തിലെ മൂര്‍ച്ചയോ ലക്ഷ്യബോധമോ അവര്‍ക്കുണ്ടായതുമില്ല. ഒട്ടും വ്യത്യസ്തമല്ല ഒരൊറ്റ ഗോളിന്റെ മാത്രം മേല്‍ക്കൈയുള്ള നെതര്‍ലന്‍ഡ്‌സിന്റെയും കഥയും. വിരസസമനിലയിലേയ്ക്ക് ഇഴഞ്ഞുനീങ്ങിയ മത്സരത്തില്‍ അപ്രതീക്ഷിതമായിരുന്നു ഗാക്‌പോയുടെ വിജയഗോള്‍. ഫ്രെങ്കി ഡിയോങ്ങിന്റെ ഒന്നാന്തരമൊരു ക്രോസ് ഓഫ് സൈഡ് ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ടാണ് ഗാക്‌പോ ഗോളി മെന്‍ഡിയെയും തോല്‍പിച്ച് കുത്തി വലയിലിട്ടത്. അഡ്വാന്‍സ് ചെയ്തുവരുന്നതില്‍ പരിചയസമ്പന്നനായ മെന്‍ഡി കാട്ടിയ അമാന്തവും ഗാക്‌പോയ്ക്ക് ഗുണമായി.

മെന്‍ഡിയുടെ പിഴവു തന്നെയാണ് രണ്ടാം ഗോളിനും വഴിവച്ചത്. ഡീപേ മെംഫിസ് കൊടുത്ത പന്ത് ക്ലാസെന്‍ ഗോളിലേയ്ക്ക് തൊടുക്കുമ്പോള്‍ സേവ് ചെയ്യാവുന്ന സാഹചര്യത്തിലായിരുന്നു മെന്‍ഡി. പക്ഷേ, കൈകള്‍ക്ക് തൊട്ടു മുകളിലൂടെ പന്ത് വലയില്‍ കയറി. ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ചശേഷമാണ് സെനഗല്‍ കീഴടങ്ങിയത്. മത്സരത്തില്‍ നാല് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തെങ്കിലും ഒരു ഗോള്‍ പോലും നേടാന്‍ സെനഗലിന് സാധിച്ചില്ല.ഈ വിജയത്തോടെ നെതര്‍ലന്‍ഡ്‌സ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തെത്തി. 2-0

 

Chandrika Web: