X
    Categories: CultureNewsViews

ഫലസ്തീനെതിരെ യുദ്ധം അനിവാര്യമെന്ന് നെതന്യാഹു

ജറുസലേം: പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഫലസ്തീനെതിരെ വീണ്ടും യുദ്ധഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീനെതിരെ യുദ്ധം അനിവാര്യമായി വന്നിരിക്കുകയാണെന്നും ആക്രമണത്തിനായി മിസൈലുകള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ സമയം താന്‍ തീരുമാനിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. അതിനിടെ ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

സെപ്റ്റംബര്‍ 17ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ആക്രമണോത്സുകത സൃഷ്ടിച്ച് തീവ്രവലതുപക്ഷത്തെ കൂടെ നിര്‍ത്താനാണ് നെതന്യാഹുവിന്റെ നീക്കം. അധികാരത്തിലെത്തിയാല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോര്‍ദ്ദാന്‍ താഴ്‌വര ഇസ്രായേലിനോട് ചേര്‍ക്കുമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യു.എസ് പ്രസിഡണ്ടുമായി കൂടിയാലോചിച്ച ശേഷമാണ് ഇത് നടപ്പാക്കുകയെന്നും നെതന്യാഹു പറഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: