X
    Categories: MoreViews

ഫലസ്തീന്‍ പ്രദേശങ്ങള്‍ കയ്യേറിയതില്‍ റെക്കോര്‍ഡ് തങ്ങള്‍ക്കെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഫലസ്തീനില്‍ അധിനിവേശത്തിലൂടെ പ്രദേശങ്ങള്‍ കയ്യടക്കിയവരില്‍ തന്റെ സര്‍ക്കാരാണ് മുന്‍പന്തിയിലെന്ന വാദവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മറ്റു രാഷ്ട്രങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇസ്രായേലാണ് ഫലസ്തീനില്‍ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ കയ്യടക്കിയിരിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു.

ഇസ്രായേലിലെ കിഴക്കന്‍ ജെറുസലേമുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഫലസ്തീനിന്റെ അധീനതയിലാണ്. നിലവില്‍ സംഘര്‍ഷഭരിതമായ ഈ പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി അന്താരാഷ്ട്ര നിയമം കര്‍ശനമായി നിലവിലുണ്ട്. എന്നാല്‍ ഇതിന് വിപരീതമായാണ് നെതന്യാഹുവിന്റെ ഈ ആത്മപ്രശംസ. മറ്റു രാജ്യങ്ങളേക്കാള്‍ തങ്ങളാണ് പലസ്തീനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കയ്യടിക്കി വെച്ചിരിക്കുന്നതെന്ന് നെതന്യാഹു പറയുന്നു. ഇരു രാജ്യങ്ങളും സ്വതന്ത്രമായ രണ്ടു രാജ്യങ്ങളായി നിലനില്‍ക്കുന്നതിനെ പിന്തുണക്കുന്നുവെന്ന് നെതന്യാഹു ആവര്‍ത്തിക്കുന്നതെങ്കിലും മറുഭാഗത്ത് ഇസ്രായേല്‍ അത് നിരസിക്കുകയാണ് ചെയ്യുന്നത്.

ഫലസ്തീന്‍ പ്രദേശങ്ങളിലേക്ക് 1967-മുതല്‍ ഇസ്രായേല്‍ നടത്തിവരുന്ന അധിനിവേശ ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം ഒരിക്കലും അംഗീകരിച്ചിട്ടില്ല. നിലവില്‍ ജെറുസലേമിലും മറ്റു പ്രദേശങ്ങളിലുമായി ആറുലക്ഷത്തോളം ഇസ്രായേലികളും മുപ്പത് ലക്ഷം ഫലസ്തീനികളും താമസിച്ചുവരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്താണ് ഇരുരാജ്യങ്ങള്‍ക്കുമായി ചില നിബന്ധനകള്‍ കൊണ്ടുവന്നത്. പിന്നീട് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനുശേഷവും പ്രദേശത്ത് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതിയുമായി സഹകരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

chandrika: