കോഴിക്കോട്: ബന്ധുനിയമന വിവാദം ഹൈക്കോടതിയിലേക്ക് നീങ്ങുമ്പോള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പുതിയ നീക്കവുമായി മന്ത്രി കെ.ടി ജലീല്‍. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് തീരുമാനം. നേരത്തെ മന്ത്രി ബന്ധുവിനെ നിയമിക്കാന്‍ വേണ്ടി തഴഞ്ഞ ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മുഖം രക്ഷിക്കാന്‍ മന്ത്രിയുടെ തിരക്കിട്ട നീക്കം.
നിയമനം വിവാദമായതിനെ തുടര്‍ന്ന് മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബ് നവംബര്‍ 12ന് രാജിവെച്ചിരുന്നു. ഒന്നരമാസം കഴിഞ്ഞിട്ടും പുതിയ ആളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജി ജനുവരി ആദ്യവാരം കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശമുണ്ടാവാതിരിക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് മന്ത്രി നടത്തുന്നത്. ആരോപണ വിധേയനെ പിരിച്ചുവിട്ടെന്നും പുതിയ ആളെ നിയമിക്കാന്‍ നീക്കം തുടങ്ങിയെന്നും കോടതിയില്‍ വാദിക്കാനാണ് തീരുമാനം.
വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് കൂടി മുന്നില്‍ കണ്ടാണ് മന്ത്രിയുടെ തിരക്കിട്ട നീക്കങ്ങള്‍.