കാഠ്മണ്ഡു: നേപ്പാളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശി ബലറാം ബനിയ(50)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മക്വന്‍പൂരിലെ ഭാഗ്മതി നദിയില്‍ ജല വൈദ്യുത പദ്ധതി പ്രദേശത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത് എന്നാണ് ജില്ല പൊലീസ് മേധാവിയെ ഉദ്ധരിച്ച് ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ശരീരം പിന്നീട് പൊലീസ് സംഘം എത്തി നദിയില്‍ നിന്നും കരയില്‍ എത്തിച്ച് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ ഹെറ്റവ്വഡ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇദ്ദേഹം നദി തീരത്തുകൂടി നടന്നു പോകുന്നത് അവസാനമായി കണ്ടതിന് സാക്ഷികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ അവസാന ലോക്കേഷനും നദീതീരമാണ് ഇതിനാല്‍ നദിയില്‍ തിരച്ചില്‍ നടത്തി പൊലീസ് ശവശരീരം കണ്ടെത്തിയത്.നേപ്പാളി ദിനപത്രമായ കാന്തിപൂര്‍ ഡെയ്‌ലിയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു ബനിയ.