X
    Categories: indiaNews

നേപ്പാളിനെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണം; തലസ്ഥാന നഗരിയില്‍ കൂറ്റന്‍ റാലി

കാഠ്മണ്ഡു: രാജഭരണം തിരികെ വരണമെന്നും ഹന്ദു രാജ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാളില്‍ കൂറ്റന്‍ പ്രകടനം. നിരവധി പേര്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ പ്രകടനവുമായി തെരുവിലിറങ്ങി. ഭരണഘടനാപരമായ രാജഭരണം വേണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്.

കെപി ശര്‍മ ഒലി സര്‍ക്കാറിനെതിരെയും ഇവര്‍ മുദ്രാവാക്യം മുഴക്കി. നേപ്പാളിനെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ജനങ്ങളുടെ ക്ഷേമത്തിനും രാജ്യപുരോഗതിക്കും രാജഭരണമാണ് നല്ലതെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും മാര്‍ച്ചില്‍ അണിനിരന്നവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളെ ശക്തമായി നേരിടാനാണ് നേപ്പാള്‍ ഭരണകൂടത്തിന്റെ തീരുമാനം.

web desk 1: