X
    Categories: indiaNews

വില കുറഞ്ഞത് കാരണം ഇന്ത്യയിലേക്കുള്ള കടത്ത് കൂടി; നേപ്പാളിലെ പെട്രോള്‍ പമ്പുകള്‍ക്ക് നിയന്ത്രണം

നേപ്പാളിലെ പെട്രോള്‍ പമ്പുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. നേപ്പാളില്‍ കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന ഇന്ധനം ഇന്ത്യയിലേക്ക് കടത്തുന്നത് വ്യാപകമായതോടെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.

നിയന്ത്രണ പ്രകാരം ഇനി മുതല്‍ ഇന്ത്യയില്‍ നിന്നുള്ള വാഹനത്തിന് പരമാവധി 100 ലിറ്റര്‍ ഇന്ധനം മാത്രമേ നേപ്പാളിലെ പമ്പുകളില്‍ നിന്ന് ലഭിക്കൂ. അതിര്‍ത്തി കടന്ന് നേപ്പാളിലെത്തി വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ച് തിരികെയെത്തി വില്‍പന നടത്തുന്നത് വ്യാപകമായിരുന്നു. ഇന്ത്യ നേപ്പാള്‍ ധാരണ പ്രകാരം അതിര്‍ത്തി കടക്കാന്‍ പ്രത്യേക അനുവാദം ആവശ്യമില്ല. ഇത് മൂലം അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ നേപ്പാളിലെത്തിയാണ് ഇന്ധനം നിറക്കുന്നത്.
പെട്രോളിന് ഇന്ത്യയിലേതിനെക്കാള്‍ 22 രൂപ കുറവാണ് നേപ്പാളില്‍. 70.79 രൂപക്ക് നേപ്പാളില്‍ നിന്ന് വാങ്ങുന്ന പെട്രോള്‍ അതിര്‍ത്തി കടത്തി ഇന്ത്യയിലെത്തിച്ച് 90-95 രൂപക്കാണ് വില്‍പ്പന നടത്തുന്നത്.

web desk 1: