നെന്‍മാറ: നെന്‍മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട്. ആരോഗ്യസ്ഥിരംസമിതിയിലെ ഒഴിവുള്ള ഒരംഗത്തിന് വേണ്ടിയുള്ള വോട്ടെടുപ്പിലാണ് ബി.ജെ.പിയുടെ പി.സുഭജ തെരഞ്ഞെടുക്കപ്പെട്ടത്.
20 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒന്‍പത് അംഗങ്ങളും ബി.ജെ.പിയ്ക്ക് രണ്ട് മെമ്പര്‍മാരുമാണുള്ളത്. നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഭരണം പിടിക്കുകയും ചെയ്തു. 15ന് നടന്ന ആരോഗ്യ വിദ്യാഭ്യാസസമിതി തെരഞ്ഞെടുപ്പില്‍ രണ്ട് സി.പി.എം അംഗങ്ങളും ഒരു കോണ്‍ഗ്രസ് അംഗവും തെരഞ്ഞെടുക്കപ്പെടുന്നു.
ഒഴിവുള്ള ഒരംഗത്തിന് വേണ്ടിയാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. സി.പി.എമ്മിന് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. വോട്ടെടുപ്പ് നടന്നപ്പോള്‍ ബി.ജെ.പി അംഗം സുഭജയ്ക്ക് 11 വോട്ടും കോണ്‍ഗ്രസ് അംഗം സുനിത സുകുമാരന് ഒന്‍പത് വോട്ടുമാണ് ലഭിച്ചത്.