നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതിക്കായി വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുന്നു: ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍

നെന്മാറ ഇരട്ടക്കൊലക്കേസില്‍ കൃത്യം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പ്രതി ചെന്താമരയെ പിടികൂടാനാകാതെ പൊലീസ്. പ്രതിക്കായി വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ പറഞ്ഞു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു.

അതേസമയം നെല്ലിയാമ്പതി മലയില്‍ പ്രതിക്കായി തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെന്നും എസ്പി വ്യക്തമാക്കി. കെഡാവര്‍ നായയെ ഉപയോഗിച്ചും നാളെ പരിശോധന തുടരാനാണ് നീക്കം. ഡ്രോണ്‍ പരിശോധന കൊണ്ട് പ്രയോജനമുണ്ടായില്ലെന്നും തെറ്റായ വിവരങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിയുടെ സഹോദരന ചോദ്യം ചെയ്തുവരിുകയാണ്. മറ്റൊരു സ്ഥലത്തേക്ക് കൂടി അന്വേഷണം നടത്താനാണ് തീരുമാനം. പ്രതിയുടെ ജാമ്യാപേക്ഷ നെന്മാറ പൊലീസ് എതിര്‍ത്തിരുന്നു. പൊലീസിന് വീഴ്ചയുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും എഡിജിപിക്ക് ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും അജിത്കുമാര്‍
പറഞ്ഞു.

അതേസമയം, നെന്മാറ പൊലീസിനോട് തങ്ങള്‍ക്ക് ഭീഷണിയുള്ളതായി അറിയിച്ചിരുന്നെന്നും എന്നാല്‍ പോലീസ് അതില്‍ നടപടിയെടുത്തില്ലെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറഞ്ഞു.
2019 ലാണ് സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത്. കൂടോത്രം ചെയ്തുവെന്ന സംശയത്തെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയുടെ കുടുംബ ബന്ധം തകര്‍ത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചത് കൊലപാതത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്.

 

 

webdesk17:
whatsapp
line