പാലക്കാട് നെല്ലിയാമ്പതിയില്‍ രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി കരപ്പാറ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടം. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മാസത്തിനിടെ വിനോദ സഞ്ചാരത്തിനായി നെല്ലിയാമ്പതിയില്‍ എത്തിയ മൂന്നാമത്തെയാളാണ് മരിക്കുന്നത്. കഴിഞ്ഞ മാസം സീതാര്‍കുണ്ടില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ഒരാള്‍ മരിച്ചിരുന്നു.