അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍. മുണ്ടക്കയം പുലിക്കുന്ന് ചേര്‍ക്കോണില്‍ വീട്ടില്‍ ബിനോയി (44)യാണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞമാസം അയല്‍വാസിയുടെ വീടിന്റെ ഓടാമ്പില്‍ തുറന്ന് അകത്ത് കയറി അലമാരയില്‍ നിന്നും 80,000 രൂപ വിലമതിക്കുന്ന സ്വര്‍ണഭാരണങ്ങളടങ്ങിയ ബാഗ് മോഷ്ടിക്കുകയായിരുന്നു. കവര്‍ന്ന സ്വര്‍ണംവിറ്റ് പുതിയ മാല വാങ്ങിയതായി ഇയാള്‍ സമ്മതിച്ചു.