X

അയല്‍വാസികള്‍ തമ്മില്‍ വാക്കുതര്‍ക്കം ; വയനാട്ടില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു

അയല്‍വാസികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിതിന്‍ പത്മനാണ് വെടിയേറ്റ് മരിച്ചത്. വെടിയേറ്റ് നിധിന്റെ ബന്ധു കിഷോറിന് ഗുരുതര പരിക്കേറ്റു. കിഷോറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെച്ച ശേഷം കാട്ടിലേക്ക് കടന്ന അയല്‍വാസി ചാര്‍ളിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.
ചാര്‍ളി സ്ഥിരം അയല്‍ക്കാരുമായി വഴക്കുണ്ടാക്കുന്ന ആളാണെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ നിതിന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആതിരയാണ് നിതിന്റെ ഭാര്യ. നിതിന് മൂന്ന് വയസുള്ള ഒരു മകളുണ്ട്. കിഷോറിന് വയറ്റിലാണ് വെടിയേറ്റത്.

Test User: