പ്രളയാനന്തരം പ്രദേശിക തലങ്ങളില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ നെഹ്‌റു യുവകേന്ദ്രയുടെ മുഴുവന്‍ ക്ലബുകളും സജീവമായി പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. ചെളി വന്നടിഞ്ഞ വീടുകളിലെ ചളിനീക്കാനും, പൊതുസ്ഥലങ്ങളുടെ ശുചീകരണത്തിനും മുന്‍ഗണന നല്‍കണം.
പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ വാര്‍ഡ് ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തില്‍ ഒരോ ക്ലബും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണം. ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന ക്ലബംഗങ്ങങ്ങളുടെ വിശദാംശങ്ങള്‍ ആഗസ്ത് 20 നകം സിവില്‍ സ്റ്റേഷനിലുള്ള നെഹ്‌റു യുവകേന്ദ്ര ഓഫീസില്‍ ഏല്പിക്കണം. മാതൃകാപരമായി പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് പ്രോത്സാഹന സമ്മാനവും വ്യക്തികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും.