നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുത്ത ബോട്ട് ക്ലബ്ബുകളെയും ചുണ്ടന്‍ വള്ളങ്ങളെയും വഞ്ചിച്ച് സര്‍ക്കാര്‍. മത്സരം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നല്‍കേണ്ട ഒരുകോടി രൂപയുടെ ഗ്രാന്‍ഡോ ബോണസോ ഇതുവരെ നല്‍കിയിട്ടില്ല. കയ്യില്‍ പണമില്ലെന്നാണ് സര്‍ക്കാര്‍ മറുപടി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ് ഉടമകള്‍ വരും മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്ന കാര്യം തീരുമാനിക്കാന്‍ ഉടന്‍ യോഗം ചേരും. തുഴച്ചിലുക്കാര്‍ക്ക് വേതനം പോലും നല്‍കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ്ബുകള്‍ നിലവില്‍.