X

നെഹ്‌റു ട്രോഫി വള്ളംകളി: വിജയികളെ സംബന്ധിച്ച് തര്‍ക്കം; 100 പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയില്‍ വിജയികളെ നിര്‍ണയിച്ചത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെ നൂറുപേര്‍ക്കെതിരെയാണ് കേസ്.

അഞ്ച് മൈക്രോ സെക്കൻഡിന്റെ വ്യത്യാസത്തിലാണ് വീയപുരം ചുണ്ടൻ കരിച്ചാൽ ചുണ്ടനോട് പരാജയപ്പെട്ടത്. മത്സരശേഷം അക്രമാസക്തരായവർ നെഹ്‌റു പവലിയനിലെ കസേരകൾ അടക്കം തകർത്തിരുന്നു. തങ്ങളാണ് വിജയികളെന്ന് വിബിസി കൈനകരി തുഴഞ്ഞ വീയപുരം അവകാശപ്പെടുന്നു. വിജയിയെ സംബന്ധിച്ച തർക്കം കോടതി കയറാൻ സാധ്യതയുണ്ട്.

മത്സരത്തില്‍ 4:29.785 സമയമെടുത്ത് കാരിച്ചാല്‍ ഫിനിഷ് ചെയ്തപ്പോള്‍ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ ഒന്നാമതെത്തിയത്.

webdesk14: