ന്യൂഡല്‍ഹി; വിമാനത്തവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കോവിഡില്ലെന്നു സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാകാം. നിലവിലെ മാര്‍ഗരേഖ പ്രകാരം രാജ്യാന്തര യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് 7 ദിവസം വീതം സര്‍ക്കാര്‍ ക്വാറന്റീനും ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്.
അതേസമയം, പുതിയ നിര്‍ദേശം നടപ്പാകാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അന്തിമ അനുമതി ആവശ്യമാണ്. വിമാനത്താവളത്തില്‍ ഏതു പരിശോധനാ സംവിധാനമാണ് ഒരുക്കേണ്ടതെന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.