തിരുവനന്തപുരം: രാജ്യത്തെ എം.ബി.ബി.എസ്, ബി.ഡി.എസ്, മെഡിക്കല്‍ അനുബന്ധ ബിരുദ കോഴ്സുകളുടെ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ് യുജി ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ 5.20 വരെയാണ് പരീക്ഷ.ഹാള്‍ ടിക്കറ്റിലെ നിര്‍ദേശങ്ങള്‍ പാലിച്ച് ഒരു മണിക്കുമുമ്പ് പരീക്ഷാ കേന്ദ്രങ്ങളിലെത്തണം. 1.15ന് പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കും. 1.30നു ശേഷം എത്തിയാല്‍ പരീക്ഷ എഴുതാനാകില്ല. 1.45 വരെ ഹാള്‍ടിക്കറ്റ് പരിശോധന. 1.50ന് ടെസ്റ്റ് ബുക്ക് ലെറ്റുകള്‍ നല്‍കും. രണ്ട് മണിക്ക് പരീക്ഷ ആരംഭിക്കും. രാജ്യത്തെ 497 നഗരങ്ങളിലും വിദേശത്തെ 17 സെന്ററുകളിലുമായി 18,72,341 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരീക്ഷയ്ക്കുള്ള അവസാനവട്ട നിര്‍ദേശങ്ങള്‍ അറിയാന്‍ വെബ്സൈറ്റ്: https://neet.nta.nic.in
- 2 years ago
Chandrika Web