X
    Categories: indiaNews

അസമില്‍ ബദ്‌റുദ്ദീന്‍ അജ്മലിന്റെ അക്കാദമിയില്‍ നിന്ന് നീറ്റ് പരീക്ഷയില്‍ വിജയിച്ചത് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

ഗുവാഹതി: അസം യുണൈറ്റഡ് ഫ്രണ്ട് നേതാവ് മൗലാനാ ബദ്‌റുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള കോച്ചിങ് അക്കാദമിയില്‍ നിന്ന് ഇത്തവണ നീറ്റ് പരീക്ഷ പാസായത് നൂറിലേറെ വിദ്യാര്‍ത്ഥികള്‍. ഇതില്‍ എണ്‍പതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളും എംബിബിഎസിനാണ് യോഗ്യത നേടിയിരിക്കുന്നത്.

അസമില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരെ പ്രത്യേക പരിശീലനം കൊടുത്ത് ഉന്നത പരീക്ഷകള്‍ പാസാക്കുക എന്ന ലക്ഷ്യത്തോടെയാണ് അജ്മല്‍ അക്കാദമി പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റ് അംഗമായ ബദ്‌റുദ്ദീന്‍ അജ്മലാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

അക്കാദമിയുടെ മികച്ച നേട്ടത്തെക്കുറിച്ച് ബദ്‌റുദ്ദീന്‍ അജ്മല്‍ ആണ് ട്വീറ്റ് ചെയ്തത്. മികച്ച വിജയം നേടാന്‍ പ്രയത്‌നിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: