ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ആദ്യവാരം തുടങ്ങുന്ന നീറ്റ് ജെഇഇ പരീക്ഷകള്‍ക്കുള്ള പ്രോട്ടോകോള്‍ തീരുമാനിച്ചു. പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ കൊവിഡ് ഇല്ലെന്ന് എഴുതിനല്‍കണം. സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവന മതിയാകും. ശരീരോഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക ഹാളിലായിരിക്കും പരീക്ഷ. കൊവിഡ് സാഹചര്യത്തില്‍ ശരീര പരിശോധന ഉണ്ടാവില്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഹാളില്‍ മാസ്‌ക് ധരിക്കണം. സെപ്റ്റംബര്‍ ആദ്യവാരം തുടങ്ങുന്ന പരീക്ഷയില്‍ രാജ്യത്ത് 25 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.