X

നീറ്റ് ക്രമക്കേട്: സര്‍ക്കാറിന് താക്കീതായി ഡല്‍ഹിയില്‍ ഇന്ത്യ യുവജന മുന്നണിയുടെ പ്രതിഷേധം

സംയുക്ത യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നീറ്റ് യുജിസി പരീക്ഷ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി ജന്തർ മന്തറിൽ പ്രതിഷേധം. പരീക്ഷ പേപ്പർ ചോർത്തി 26 ലക്ഷം വിദ്യാർത്ഥികളെ പെരുവഴിയിലാക്കിയത് ചോദ്യം ചെയ്തായിരുന്നു സമരം. പുനഃപരീക്ഷ അടക്കമുള്ള പരിഹാരങ്ങളിലൂടെ ചോദ്യപേപ്പർ ചോർച്ച പരിഹരിക്കുക, എൻ ടി എ പിരിച്ചുവിടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്.

മോദിക്കാലത്ത് എല്ലാത്തിനും ചോർച്ചയാണ്. ഭരണഘടനാ ചോർച്ച, രാമക്ഷേത്ര ചോർച്ച, വന്ദേഭാരത് ചോർച്ച ഇപ്പോൾ പരീക്ഷാ പേപ്പർ ചോർച്ചയാണ് എന്ന് സമരക്കാർ പരിഹസിച്ചു. ഇന്ത്യ മുന്നണിയിലെ യുവജന പാർട്ടികളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യ യൂത്ത് ഫ്രണ്ട് ആണ് സമരത്തെ ഏകോപിപ്പിച്ചത്.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇപ്പോൾ ലിക്കേന്ദ്ര പ്രധാനാണെന്ന് നേതാക്കൾ പരിഹസിച്ചു. അയാൾ രാജി വെക്കണം. നീറ്റ് റദ്ദാക്കണം. അഴിമതിയിൽ മുങ്ങിയ ദേശീയ പരീക്ഷ ഏജൻസി – എൻടിഎ ഒരു നിലക്കും തുടരരുത് തുടങ്ങിയ ആവശ്യങ്ങൾ സമരപ്പന്തലിൽ ഉയർന്നു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് നേതൃത്വം കൊടുത്ത സമരപരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം എംപി, ഷെരീഫ റഹ്മാൻ (യൂത്ത് കോൺഗ്രസ്) ആസിഫ് അൻസാരി, മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. ഫൈസൽ ബാബു (യൂത്ത് ലീഗ്) ഐൻ അഹമദ് (യുവ ആർജെഡി) ശീതൾ (യുവ ശിവസേന) മുഹമ്മദ് ഫഹദ് (സമാജ് വാദി യൂത്ത്) തുടങ്ങിയവർ പ്രസംഗിച്ചു.

webdesk14: