X
    Categories: indiaNews

24 മണിക്കൂര്‍, ഊണില്ല, ഉറക്കമില്ല; വിദ്യാര്‍ത്ഥി താണ്ടിയെത്തിയത് 700 കിലോമീറ്റര്‍ ; 10 മിനിറ്റ് വൈകിയതിന്റെ പേരില്‍ നീറ്റ് പരീക്ഷ എഴുതാന്‍ അനുവാദിക്കാതെ ഉദ്യോഗസ്ഥന്‍

കൊല്‍ക്കത്ത: 24 മണിക്കൂര്‍, ഊണില്ല, ഉറക്കമില്ല, 700 കിലോമീറ്റര്‍ താണ്ടിയെത്തിയിട്ടും നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിഷമത്തിലാണ് 19കാരനായ സന്തോഷ് കുമാര്‍ യാദവ്. ബിഹാറിലെ ദര്‍ഭാഗ ജില്ലയില്‍ നിന്നാണ് 700 കിലോമീറ്റര്‍ താണ്ടി കൊല്‍ക്കത്തയിലെ പരീക്ഷ സെന്ററിലേക്ക് സന്തോഷ് എത്തിയത്. സന്തോഷ് വന്ന ബസ് ശനിയാഴ്ച വലിയ ഗതാഗതക്കുരുക്കില്‍ പെട്ടതോടെയാണ് കാര്യങ്ങള്‍ തലകീഴായി മറിഞ്ഞത്.

‘ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് ബസ്സില്‍ പുറപ്പെട്ടത്. മുസ്സാഫര്‍പൂരിനും പട്‌നയ്ക്കും ഇടയില്‍ വലിയ ഗതാഗതക്കുരിക്ക് ആയിരുന്നു. ആറ് മണിക്കൂറോളം ബ്ലോക്ക് നീണ്ടിനിന്നു. പട്‌നയില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ത്ത് 1 മണിക്കാണ് കൊല്‍ക്കത്തയില്‍ എത്തിയത്. അവിടെനിന്ന് ഒരു ക്യാബില്‍ പരീക്ഷ സെന്ററില്‍ എത്തി. 1.40നാണ് എത്തിയത്. 1.30ന് ഹാളില്‍ പ്രവേശിക്കണമായിരുന്നു. രണ്ടു മണിക്കാണ് പരീക്ഷ ആരംഭിക്കുന്നത്. പ്രിന്‍സിപ്പലിനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല’ -സന്തോഷ് പറയുന്നു.

Test User: