X

നീറ്റ് പരീക്ഷാ ക്രമക്കേട്: ലോക്‌സഭയില്‍ കേന്ദ്രത്തെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്ന് കെസി വേണുഗോപാല്‍

നീറ്റ് പരീക്ഷാ ക്രമക്കേട് പുറത്തുവന്നതോടെ എല്ലാ സർക്കാർ പരീക്ഷകളുടെയും വിശ്വാസ്യത തകർന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ചോദ്യപേപ്പർ വിൽപ്പനയാണ് നടന്നത്. മാനവവിഭവശേഷി മന്ത്രി ധർമേന്ദ്ര പ്രധാന് ഇതിന്റെ ധാർമിക ഉത്തരവാദിത്തമുണ്ട്. മന്ത്രിയെ കൊണ്ട് ലോകസഭയിൽ ഉത്തരം പറയിപ്പിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഇത്രയായിട്ടും പ്രധാനമന്ത്രി മൗനത്തിലാണ്. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ദീർഘകാലമായി ആവശ്യപ്പെടുന്ന വിഷയമാണ്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് ആലോചന നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

ടി പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് കേരളം ഒന്നടങ്കം എതിർക്കേണ്ട പ്രശ്‌നമാണ്. മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ടിപിയുടേത്. ശിക്ഷാ ഇളവ് നൽകുന്നത് തെറ്റായ സന്ദേശം നൽകും. അതിന് വലിയ വില നൽകേണ്ടിവരും. പ്രതികൾ പരോളിലിറങ്ങി ഉല്ലസിക്കുന്ന ചിത്രങ്ങൾ കണ്ടിരുന്നു. ഇതിനാണോ പരോളെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

 

webdesk14: