X

നീറ്റ് പരീക്ഷ വിവാദം; നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി

നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. ആരോപണങ്ങള്‍ പരീക്ഷ നടത്തിപ്പിന്‍റെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഇക്കാര്യത്തില്‍ കോടതി അയച്ച നോട്ടീസിന് മറുപടി നൽകണമെന്ന് ഹർജി പരിഗണിച്ച ബെഞ്ച് ആവശ്യപ്പെട്ടു. വിദ്യാർത്ഥിനി ശിവാനി മിശ്രയുടെ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചത്.  നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 10 പേരാണ് ഹർജിയുമായി കോടതിയിലെത്തിയത്. ഹർജി അടുത്ത മാസം 8ന് വീണ്ടും പരിഗണിക്കും.

നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. നീറ്റ് പരീക്ഷ നടത്തിപ്പിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണം, സർവകലാശാലകൾക്ക് പ്രവേശന പരീക്ഷകൾ നടത്താനുള്ള സ്വയം ഭരണാധികാരത്തിൽ കൈ കടത്തരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകുകയായിരുന്നു.  നീറ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീ​റ്റ് -യുജി പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന് ഹരജി‍യിലൂടെ ശിവാനി മിശ്ര ആവശ്യപ്പെട്ടത്.

പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറു പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ ചിലർക്ക് ഗ്രേസ്മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നൽകിയത്.

മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎ വ്യക്തമാക്കുന്നത്. 67 കു​ട്ടി​ക​ൾ​ക്ക്​ 720 മാ​ർ​ക്ക്​ കി​ട്ടി​യ​തും ഒ​രു ​സെ​ന്‍റ​റി​ലെ ഏ​ഴ്​ പേ​ർ​ക്ക്​ മു​ഴു​വ​ൻ മാ​ർ​ക്ക്​ കി​ട്ടി​യ​തും വ​രാ​ൻ പാ​ടി​ല്ലാ​ത്ത 718, 719 എ​ന്നീ മാ​ർ​ക്കു​ക​ൾ കി​ട്ടി​യ​ത്​ ഗ്രേ​സ്​​മാ​ർ​ക്ക്​ ന​ൽ​കി​യ​തി​നാ​ലാ​ണെ​ന്ന എ​ൻടിഎ​യു​ടെ വി​ശ​ദീ​ക​ര​ണ​വും ഉ​ൾ​പ്പെ​ടെ​യെ​ല്ലാം സം​ശ​യാ​സ്പ​ദ​മാ​​​ണെ​ന്ന്​ വി​ദ്യാ​ർ​ത്ഥിക​ൾ പറയുന്നു. അതേസമയം, പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ ശുഭ്ദോ കുമാർ വിശദീകരിക്കുന്നത്.

webdesk13: