X

നീരവ് മോദിയെ കൈമാറാന്‍ ഹോങ്കോങിന് തീരുമാനിക്കാമെന്ന് ചൈന

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്ന് മുങ്ങിയ വജ്രവ്യാപാരി നിരവ് മോദിയെ അറസ്റ്റ് ചെയ്യുന്നതില്‍ ഹോങ്കോങിന് തീരുമാനം കൈകൊള്ളാമെന്ന് ചൈന. ഇന്ത്യയുടെ അഭ്യര്‍ത്ഥനയില്‍ പ്രാദേശിക നിയമങ്ങളും ഉഭയ സമ്മത പ്രകാരമുള്ള കരാറുകളുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നാണ് ചൈന വ്യക്തമാക്കിയത്. നിരവ് മോദിയെ കൈമാറാനായി ഹോങ്കോങ്ങിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘നിരവ് മോദിയെ അറസ്റ്റ് ചെയ്യാനായി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും. ഇതിനായി 2018 മാര്‍ച്ച് 23 നാണ് അപേക്ഷ സമര്‍പ്പിച്ചതെന്നും’ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങില്‍ 12,700 കോടിയുടെ തട്ടിപ്പാണ് നിരവ് മോദി നടത്തിയത്. മോദിയെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ ഹോങ്കോങ് സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയണിന്റെ സഹായം തേടിയിരിക്കുകയാണെന്ന് ആഭ്യന്തരസഹമന്ത്രി വി. കെ സിങ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

chandrika: