X

ബന്ധുനിയമനം കെ.ടി. ജലീലിന്റെ വസതിലേക്ക് എം.എസ്.എഫ് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

 

തിരുവനന്തപുരം: നിയമവും ചട്ടവും ലംഘിച്ചു ഇന്റര്‍വ്യൂവിന് ശേഷം വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് നല്‍കി ബന്ധുവിന് നിയമനം നല്‍കിയ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കുക എന്നാവശ്യപെട്ടു എം.എസ്.എഫ് മന്ത്രി വസതിലെക്കു നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. മാര്‍ച്ച് നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ്ജും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അദ്ധ്യക്ഷത വഹിചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉത്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. നവാസ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് തോന്നക്കല്‍ ജമാല്‍, ജനറല്‍ സെക്രട്ടറി കണിയാപുരം ഹലീം, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നൗഷാദ്, ജനറല്‍ സെക്രട്ടറി ഹാരിസ് കരമന, എം.എസ്.എഫ്. സംസ്ഥാന ഭാരവാഹിളായ യൂസുഫ് വല്ലാഞ്ചിറ, ഷെരീഫ് വടക്കെല്‍, ഷബീര്‍ ഷാജഹാന്‍, ഹാഷിം ബംബ്രാണി, ഫൈസല്‍ ചെറുകുന്നേല്‍, കെ.കെ.എ അസീസ്, കെ.റ്റി റൗഫ്, ഷഫീക്ക് വഴിമുക്ക്, സി.കെ. നജാഫ്, ടി.പി.ഹാരിസ്, ലത്തിഫ് തുറയൂര്‍, ഷജീര്‍ ഇക്ബാല്‍ ,അഫ്‌നാസ് ചോറോട് ,ശറഫുദ്ധീന്‍ പിലാക്കല്‍ ,അല്‍ റെസിന്‍, കെ എം ഷിബു ,ഷൈജല്‍ വയനാട് ,അബ്ദുള്ള കുരുവള്ളി, ഷഹബാസ്, ബാദ്ദുഷ, റമീസ്, ബിലാല്‍ മുഹമ്മദ്,അമീന്‍, അംജദ് കുരീപള്ളി, ഹാമിം മുഹമ്മദ്, അസ്ലഹ്, സ്വാഹിബ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ചിനു ശേഷം റോഡില്‍ കുത്തിയിരുന്ന പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് , എന്‍.എ.നെല്ലികുന്ന് എം.എല്‍.എ,
എന്നിവര്‍ പോലീസ് ക്യബില്‍ എത്തി അറസ്‌റ് ചെയ്ത പ്രവര്‍ത്തകരെ സന്ദര്‍ശിചു.

chandrika: