X

നെടുമ്പാശേരിയില്‍ ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം; ആദ്യ സംഘം നാളെ യാത്രയാകും

കൊച്ചി: നെടുമ്പാശേരിയില്‍ ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം. ആദ്യ സംഘം തീര്‍ഥാടകരുമായി നാളെ ഉച്ചക്ക് രണ്ട് മണിക്ക് വിമാനം പുറപ്പെടും.

നാളെ മുതല്‍ ഈ മാസം 17 വരെ എട്ട് സര്‍വീസുകളാണ് ഇക്കുറി നെടുമ്പാശേരിയില്‍ നിന്നുണ്ടാവുക. ഉച്ചക്കുശേഷമാണ് എല്ലാ ദിനസവും സര്‍വീസുകള്‍. ഓരോ വിമാനത്തിലും 340 തീര്‍ത്ഥാടകരാണുണ്ടാവുക. 2,740 തീര്‍ഥാടകരാണ് ഈ വര്‍ഷം നെടുമ്പാശേരി ഹജ്ജ് ക്യാമ്പില്‍ നിന്ന് യാത്ര പുറപ്പെടുന്നത്.

സംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാരും നെടുമ്പാശേരി വഴി ഹജ്ജിനായി യാത്ര തിരിക്കും.
മദീനയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ നിന്നാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി മക്കയില്‍ എത്തുക. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെയാണ് ഹജ്ജ്. ജിദ്ദ വിമാനത്താവളത്തില്‍നിന്നാണ് തീര്‍ത്ഥാടകര്‍ മടങ്ങുക.

web desk 1: