കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയില്‍ നിന്നാണ് 25 കോടി വിലമതിക്കുന്ന 5 കിലോ കൊക്കെയ്ന്‍ പിടികൂടിയത്. മസ്‌ക്കറ്റില്‍ നിന്നെത്തിയ വിമാനത്തിലാണ് ജൊഹാന എന്ന യുവതി എത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളില്‍ ഒന്നാണിത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് സാദനം കണ്ടെടുത്തത്.
കൊച്ചിയില്‍ ഇടനിലക്കാര്‍ക്ക് കൈമാറാനാണ് യുവതി മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. മസ്‌കറ്റ് വഴിയാണ് ഫിലിപ്പീന്‍സ് യുവതി കൊച്ചിയിലെത്തിയത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാവോപോളയില്‍നിന്നുളള മയക്കുമരുന്ന് കാരിയറാണ് യുവതിയെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു.
നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്.
നേരത്തെ 5 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗുളിക രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന വെനസ്വേല സ്വദേശിയെ അടുത്തിടെ വിമാനത്താവളത്തില്‍നിന്നും പിടികൂടിയിരുന്നു. 110 ഗുളികകളാണ് ഇയാള്‍ വിഴുങ്ങിയത്. രാജ്യാന്തര മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിലെ കണ്ണിയായിരുന്നു ഇയാള്‍.