ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു. 961 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡല്‍ഹിയില്‍ 263 ഉം മഹാരാഷ്ട്രയില്‍ 252 ഉം ഗുജറാത്തില്‍ 97ഉം രാജസ്ഥാനില്‍ 69 ഉം കേരളത്തില്‍ 65 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 22 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ കേസുകളുള്ളത്.
അതേസമയം, 320 പേര് രോഗമുക്തി നേടി. ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. 13154 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കണ്ടെത്തിയത്. 268 മരണപ്പെടുകയും ചെയ്തു. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.