ഡല്‍ഹി: ‘ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ കാറോടെ കത്തിക്കും’ കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി ജയ് ശ്രീ റാം വിളിപ്പിച്ചു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള ആള്‍ക്കൂട്ടകൊലകള്‍ക്കും അക്രമങ്ങള്‍ക്കും ഒരു കുറവുമില്ലന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബീഹാറില്‍ നടന്ന സംഭവം തെളിയിക്കുന്ന്.
കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്ന് വിളിപ്പിച്ചു. ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ കാറോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ മുന്നെ ഭാര്‍തിയെയും കുടുംബത്തെയുമാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. ജൂണ്‍ 29നാണ് സംഭവം നടന്നത്.
ബിഹാറിലെ വൈശാലി ജില്ലയിലെ ക്രാനേജി ഗ്രാമത്തില്‍ നിന്നും സമസ്ഥിപ്പൂരിലെ റഹീമാബാദ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു മുന്നെ ഭാര്‍തിയും കുടുംബവും. മുസഫര്‍നഗറില്‍ ദേശീയപാത 28നോട് അടുത്തപ്പോള്‍ ഒരു ടോള്‍ ബൂത്തിന് സമീപം ഗതാഗത തടസ്സം ഉണ്ടായി. അന്വേഷിച്ചപ്പോള്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ റോഡ് തടയുകയാണെന്ന് അറിഞ്ഞു. പൊടുന്നനെ മുളവടിയുമായി നാലഞ്ച് പേര്‍ കാര്‍ വളഞ്ഞു. താടിവെച്ച പിതാവിനെയും ശിരോവസ്ത്രം ധരിച്ച ഭാര്യയെും കാറിനുള്ളില്‍ കണ്ടതോടെ ജയ് ശ്രീറാം എന്ന് വിളിക്കാന്‍ സംഘം ആക്രോശിച്ചു. ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കാറിനുള്ളിലിട്ട് കത്തിച്ചുകളയുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ജീവന്‍ അപകടത്തിലാണെന്ന് ബോധ്യമായതോടെ ജയ് ശ്രീറാം ഏറ്റുചൊല്ലി. അതോടെ സംഘം പോകാന്‍ അനുവദിച്ചെന്നും മുന്നെ ഭാര്‍തി വ്യക്തമാക്കി.
നടന്നതെന്തെന്ന് വ്യക്തമാക്കി മുന്നെ ഭാര്‍തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ട്വിറ്റര്‍ സന്ദേശം അയച്ചു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.