ന്യൂഡല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ഖദത്ത് എന്‍ഡി ടിവി വിട്ടു. എന്‍ഡി ടിവിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്നു ബര്‍ഖ ദത്ത്. ലോക പ്രശസ്ത മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്്റ്റായിട്ടായിരിക്കും ബര്‍ക്ക ഇനി മുതല്‍ പ്രവര്‍ത്തിക്കുക.
1995-ലാണ് ബര്‍ഖദത്ത് എന്‍ഡി ടിവിയില്‍ ചേര്‍ന്നത്. ചാനലിന്റെ മാനേജിംഗ് എഡിറ്റര്‍ പദവി ഉള്‍പ്പെടെ നിര്‍ണ്ണായക പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ട്. ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററും വാര്‍ത്താ അവതാരകയുമായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് അവര്‍ ചാനലില്‍ നിന്ന് രാജിവെക്കുന്നത്. ബര്‍ഖയുടെ രാജി എന്‍ഡി ടിവി സ്വീകരിച്ചു. കാശ്മീര്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്താണ് അവര്‍ ശ്രദ്ധിക്കപ്പെടുന്നത്.