ഗ്യാന്‍വാപി പള്ളിയോട് ചേര്‍ന്ന് ആരാധന നടത്താന്‍ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയുന്നത് മാറ്റി.കേസ് നവംബര്‍ 14 ലേക്കാണ് നിലവില്‍ മാറ്റിയിരിക്കുന്നത്.ജഡ്ജി അവധിയായ സാഹചര്യത്തിലാണിത്.
പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹരജിക്കാരുടെ വാദം.ഗ്യാന്‍വാപിയില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ശിവലിംഗത്തില്‍ ആരാധന നടത്താന്‍ അനുമതി, പള്ളി സമുച്ചയം ഹിന്ദുക്കള്‍ക്ക് കൈമാറുക,മുസ്‌ലിം സമൂഹത്തിന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലാണ് കോടതി വിധി പറയേണ്ടത്.