ഏറ്റവുംകൂടുതല്‍ ശതകോടീശ്വരന്മാരുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. കോവിഡ് വ്യാപനത്തിനിടയിലും 55 സംരംഭകരാണ് പുതിയതായി പട്ടികയില്‍ ഇടംപിടിച്ചത്.
ഇന്ത്യയില്‍ ജീവിക്കുന്ന 177 പേരാണ് ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021ലുള്ളത്. 100 കോടി ഡോളറിലധികം ആസ്തിയുള്ള ആകെ ഇന്ത്യക്കാര്‍ 209 പേരുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് രാജ്യത്തെ അതിസമ്പന്നന്. 83 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
ഗൗതം അദാനി(48ാംസ്ഥാനം), ശിവ് നാടാര്‍(58), സൈറസ് പുനവാല(113), രാധാകൃഷ്ണന് ധമാനി(160), ദിലീപ് സാംഘ് വി(194), കുമാര്‍മംഗളം ബിര്‍ള(212), സൈറസ് മിസ്ത്രി(224), രാഹുല്‍ ബജാജ്(240), നൂസ് ലി വാഡിയ(336), ബീനു ഗോപാല്‍(359), രാജീവ് സിങ്(362), അശ്വിന് എസ് ധാനി(382), മുരളി ഡിവി(385) തുടങ്ങിയവരും പട്ടികയിലുണ്ട്.