X

എന്‍.ഡി.എ സര്‍ക്കാര്‍ ഞായറാഴ്ച്ച അധികാരമേല്‍ക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ ഞായറാഴ്ച്ച അധികാരമേറ്റേക്കും. സത്യപ്രതിജ്ഞക്ക് മുന്നോടിയായി ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് നടന്നേക്കും. കാബിനറ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തീകരിക്കുമെന്നാണ് സൂചന. അതിന് മുന്നോടിയായി ഘടക കക്ഷികളുമായി ധാരണയിലെത്താനാണ് ബി.ജെ.പിയുടെ ശ്രമം. നാളെ സര്‍ക്കാറുണ്ടാക്കാന്‍ രാഷ്ട്രപതി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുമെന്നാണ് വിവരം.

chandrika: