ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരി (93) അന്തരിച്ചു.
ജന്മദിനമായ ഇന്ന് ഡൽഹിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു തിവാരി. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ സ്ഥിതി വഷളാകുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായ തിവാരി ഉത്തര്‍പ്രദേശില്‍ നാലു തവണയാണ് മുഖ്യമന്ത്രിയായിട്ടുണ്ട്. ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായ ഏക വ്യക്തിയാണ് എന്‍.ഡി തിവാരി. രാജീവ് ഗാന്ധി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയുമായിരുന്നു അദ്ദേഹം.