X

‘പാലായും കുട്ടനാടും വിട്ടുകൊടുക്കില്ല’; എന്‍സിപി എല്‍ഡിഎഫിന് പുറത്തേക്കോ?

കോട്ടയം: പാലായും കുട്ടനാടും വിട്ടുകൊടുക്കാനാവില്ലെന്ന് എന്‍സിപി വ്യക്തമാക്കി. പാലാ സീറ്റ് എല്‍ഡിഎഫ് ജോസ് പക്ഷത്തിന് വിട്ട് നല്‍കുമെന്ന സൂചന ശക്തമായ സാഹചര്യത്തിലാണ് എന്‍സിപി നിലപാട് വ്യക്തമാക്കിയത്. എല്‍ഡിഎഫുമായി ജോസ് പക്ഷം ചര്‍ച്ച ആരംഭിച്ചത് മുതല്‍ പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന് നിലപാടിലായിരുന്നു എന്‍സിപി. പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടുമെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു.

വിജയിച്ച സീറ്റുകള്‍ വിട്ട് നല്‍കേണ്ടതില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയതായി മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. മാണി സി കാപ്പന്‍ ദേശിയ അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിട്ടുവീഴ്ചയ്ക്ക് വഴങ്ങേണ്ടെന്നാണ് പവാറിന്റെ നിര്‍ദേശം.
കേരള കോണ്‍ഗ്രസ് മുന്നണി പ്രവേശം അടക്കം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്. വെളളിയാഴ്ച കൊച്ചിയിലാണ് ഭാരവാഹി യോഗം നടക്കുക.

മുന്നണി വിടുന്ന കാര്യം പുറത്ത് വിട്ടിട്ടില്ലെങ്കില്‍ ഉടനെ തന്നെ ഈ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ജോസ് പക്ഷത്തെ എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതില്‍ സിപിഎം ഒഴികെയുള്ള പല പാര്‍ട്ടികളും വിയോജിപ്പ് അറിയിച്ചിരുന്നു.

Test User: