X

മന്ത്രിസ്ഥാനം നോട്ടമിട്ട് എംഎല്‍എമാര്‍; നിര്‍ണായക എന്‍സിപി നേതൃയോഗം ഇന്ന്

കൊച്ചി: മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എന്‍സിപി നിര്‍ണായക നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. മന്ത്രിസ്ഥാനം പാര്‍ട്ടിക്കു നിലനിര്‍ത്താന്‍ പുറത്തു നിന്ന് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ഇന്നത്തെ യോഗം. എന്‍സിപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗമാണ് നടക്കുന്നത്.
പുറത്തുനിന്ന് എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം എന്‍സിപി നേതൃത്വത്തിനെതിരെ തോമസ്ചാണ്ടി, ശശീന്ദ്രന്‍ പക്ഷങ്ങള്‍ ഒന്നിച്ചു നീങ്ങാന്‍ കളമൊരുങ്ങിയിട്ടുണ്ട്.
എംഎല്‍എമാരായ കെ.ബി ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍.വിജയന്‍പിള്ള തുടങ്ങിയവരാണ് മന്ത്രിസ്ഥാനത്തിനായി ചരടുവലി ശക്തമാക്കിയത്. കേരള കോണ്‍ഗ്രസിനെ എന്‍സിപിയില്‍ ലയിപ്പിക്കാന്‍ ഗണേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ശ്രമം ശക്തമാക്കിയിട്ടുണ്ട്. ലയനം നടന്നാല്‍ ഗണേഷിനെ മന്ത്രിയാക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ ലയനകാര്യം ചര്‍ച്ചക്കു വരില്ലെന്നും അംഗത്വ വിതരണം വിലയിരുത്താന്‍ മാത്രമാണ് യോഗമെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ പറഞ്ഞു.

chandrika: