X
    Categories: indiaNews

ബിഹാറില്‍ എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കും

പറ്റ്‌ന: ബിഹാറില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. 243 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 150 സീറ്റുകളിലും എന്‍സിപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മത്സരിക്കേണ്ട 32 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പാര്‍ട്ടി ഇതിനകം തന്നെ പുറത്തുവിട്ടിട്ടുണ്ട്.

ബിഹാറിനായുള്ള പാര്‍ട്ടി ചുമതലയുള്ള മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലുമായി കൂടിയാലോചിച്ച് ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാനത്തെ എന്‍സിപിയുടെ മാധ്യമ ചുമതലയുള്ള കുമാര്‍ ഗ്യാനേന്ദ്ര പറഞ്ഞു.2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കതിഹാറിലെ പ്രാന്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ എന്‍സിപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കതിഹാറിലെയും പശ്ചിമ ചമ്പാരന്‍ ജില്ലകളായ ബാരാരി, കോധ, രാംപൂര്‍, ലോറിയ എന്നിവിടങ്ങളിലും എന്‍സിപി മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളില്‍ മത്സരിച്ച എന്‍സിപിക്ക് ഒരു ശതമാനത്തില്‍ താഴെ വോട്ട് വിഹിതം നേടാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ.

Test User: