X

പാഠപുസ്തകങ്ങളിൽ നിന്ന് കേന്ദ്രം വെട്ടിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും

പാഠപുസ്തകങ്ങളിൽ നിന്നും കേന്ദ്രം ഒഴിവാക്കിയ ചരിത്ര പാഠഭാഗങ്ങൾ കേരളത്തിലെ സിലബസിൽ പഠിപ്പിക്കാൻ തീരുമാനം. കരിക്കുലം കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ഇതിനായി സപ്ലിമെന്ററി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും.മുഗൾ‌ ചരിത്രം, ഗാന്ധിവധം, മൗലാനാ അബ്ദുൾകലാമിനെക്കുറിച്ചുള്ള പരാമർശങ്ങൾ, ആർഎസ്എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങൾ സാമൂഹിക പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു.സയൻസ് പാഠപുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തവും, ഹിന്ദി പാഠപുസ്തകത്തിൽ നിന്ന് ചില കവിതകളും ഒഴിവാക്കിയിട്ടുണ്ട്.

webdesk15: