X

പാഠപുസ്തകം തിരുത്തി; ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപം ഇനി ഗുജറാത്ത് കലാപം

ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിം വിരുദ്ധ കൂട്ടക്കൊല എന്ന പാഠഭാഗത്തിന് തിരുത്തല്‍. മുസ്‌ലിം വിരുദ്ധ കലാപം എന്നത് ഗുജറാത്ത് കലാപം എന്നാണ് തിരുത്തിയിരിക്കുന്നത്.

എന്‍.സി.ആര്‍.ടിയുടെ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിലാണ് ഈ തിരുത്തല്‍ വരുത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമകാലിക സംഭവങ്ങള്‍ എന്ന പാഠപുസ്തകത്തിലെ അവസാന ഭാഗത്താണ് തിരുത്തല്‍.

‘മുസ്‌ലിം വിരുദ്ധ ഗുജറാത്ത് കലാപം 2002’ എന്നത് ഗുജറാത്ത് കലാപം 2002 എന്നാണ് തിരുത്തിയെഴുതിയത്. ഇതേ പാഠഭാഗത്തില്‍ തന്നെ 1984ലെ സിഖ് വിരുദ്ധ കലാപം എന്നതിന് യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

പാഠഭാഗത്തിന്റെ ആരംഭത്തില്‍ നിന്ന് മുസ്‌ലിം എന്ന പദം പൂര്‍ണമായും എടുത്തു മാറ്റിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം ഗോദ്ര കലാപത്തിന്റെ ചിത്രം പാഠപുസ്തകത്തില്‍ നല്‍കിയിട്ടുമുണ്ട്.

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2007ല്‍ പുറത്തിറക്കിയ പ്ലസ് ടു പാഠപുസ്തകത്തിലാണ് എന്‍.സി.ഇ.ആര്‍.ടി ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

chandrika: