കണ്ണൂര്‍: തിരുവേപ്പതി സ്പിന്നിംഗ് മില്ലിന്റെ ഭൂമി വിലക്ക് വാങ്ങി സിപിഎം നായനാര്‍ അക്കാദമി ആരംഭിച്ചതിനെതിരെ വീണ്ടും വിവാദം ഉയരുന്നു. തൊഴിലാളികള്‍ തോല്‍പ്പിക്കപ്പെട്ടതിന്റെ സ്മാരക ഭൂമിയിലാണ് പാര്‍ട്ടിയുടെ നായനാര്‍ അക്കാദമി നിലനില്‍ക്കുന്നതെന്ന ആരോപണം ഉന്നയിച്ചാണ് മനുഷ്യാവകാശ കൂട്ടായ്മ രംഗത്ത് എത്തിയത്. വിഷയത്തില്‍ സിപിഎം പ്രതികരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
തിരുവേപ്പതി മില്ലിന്റെ ഭൂമി വിലക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ വിവാദം ഉയര്‍ന്നിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന പശ്ചാത്തലത്തിലാണ് വിഷയം വീണ്ടും ചര്‍ച്ചയാവുന്നത്.
2006ലാണ് മില്ലിന്റെ 4 ഏക്കര്‍ സ്ഥലം ബാങ്ക് ലേലത്തിന് വെച്ചപ്പോള്‍ സിപിഎം സ്വന്തമാക്കിയത്. ഭൂമി ചെറിയ തുകക്കാണ് സ്വന്തമാക്കിയതെന്നും ഇതിനാല്‍ തൊഴിലാളികള്‍ പലര്‍ക്കും ആവശ്യമായ ആനുകൂല്യം ലഭിച്ചില്ലെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.